പാലോട്:കൊറോണ വ്യാപനയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭയം,ആശങ്ക,മാനസിക സംഘർഷം എന്നിവയകറ്റാൻ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ നെഹ്‌റു യുവകേന്ദ്ര ഓൺലൈൻ കൗൺസിലിംഗ് ഹബ് ആരംഭിച്ചു.നിള ഫൗണ്ടേഷൻ,എൻ.എം.എ.സി ഗ്രന്ഥശാല ചൂടൽ എന്നിവയുടെ സഹകരണത്തോടെയാണ് ഹബിന്റെ പ്രവർത്തനം.ഫോൺ: 9567346961 ,9961432303 ,9496848878