വിതുര: തൊളികോടും വിതുരയിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനമാരംഭിച്ചു.വിതുരയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ കൃഷ്ണകുമാരിയും തൊളിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ഉദ്ഘാടനം ചെയ്‌തു. വിതുരയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ സദ്യാലയത്തിലും തൊളിക്കോട് കരീബാ ആഡിറ്റോറിയത്തിലുമാണ് കിച്ചന്റെ പ്രവർത്തനം.ഇന്നലെ 200ലധികം പേർക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷാഹുൽനാഥ് അലിഖാൻ,എം.ലാലി, മഞ്ജുഷാആനന്ദ്, പി. ജലജകുമാരി, കല്ലാർ മുരളീധരൻനായർ,സതീശൻ,അനിൽ,ഷിബുരാജ്,ഗോപൻ,ശുഭ,മഞ്ജു,എസ് സി പ്രമോർട്ടർ സുഭാഷ്, യൂത്ത് കോ ഓർഡിനേറ്റർ സുർജിത്,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി വിജയൻ,വാർഡ് മെമ്പർ തൊളിക്കോട് ഷംനാദ്,പനക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ് പ്രേംകുമാർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.വേലപ്പൻ,പാലോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,സിജാദ് എന്നിവർ പങ്കെടുത്തു.