വിതുര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റിന്റ നേതൃത്വത്തിൽ കൊറോണക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലും ഫയർ സ്റ്റേഷനിലും മാസ്‌കുകളും വാഷിംഗ് സാമഗ്രികളും വിതരണം ചെയ്‌തു. ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള, സെക്രട്ടറി എ.ആർ സജീദ്, ട്രഷറർ എം.എസ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.