വെള്ളനാട്: വെള്ളനാട് പബ്ലിക് ലൈബ്രറി പുസ്തകം വീട്ടിൽ എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. വെള്ളനാട് പഞ്ചായത്ത്‌ ടൗൺ, കുളക്കോട്, വള്ളിയറ, കണ്ണമ്പള്ളി എന്നി വാർഡുകളിൽ ഉള്ളവർ ഫോണിൽ വിളിച്ചാൽ പുസ്തകം വീട്ടിൽ എത്തും. ഇരുപതിനായിരം പുസ്തകം ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക് പ്രതേകിച്ച് പഠന സി.ഡി കളും ലഭിക്കും. ലൈബ്രറി അംഗമല്ലാത്തവർ അവരുടെ തിരിച്ചറിയൽ കാർഡ്ഫോട്ടോ എടുത്തു വാട്സ് ആപ്പിലൂടെ അപേക്ഷ സമർപ്പിച്ചാൽ മതി. ഈ സേവനം പൂർണമായും സൗജന്യമാണ്. വായിച്ചു കഴിഞ്ഞു വീണ്ടും ഫോൺ വിളിച്ച് പുസ്തകം മാറ്റിയെടുക്കുന്നത് കഴിയും. ലൈബ്രറിയിലെ പുസ്തകം ലിസ്റ്റ് ഈ വാട്സ് ആപ്പ് നമ്പറിൽ ലഭ്യമാണ് 9447247399, 9895990957.