വർക്കല:കൊറോണയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാരണം തൊഴിൽ നഷ്ട്ടപ്പെട്ട ചെമ്മരുതി പഞ്ചായത്തിലെ കുടുംബങ്ങൾക്ക് രണ്ടാഴ്ചത്തേേക്ക് ആഹാര സാധനങ്ങൾ ഗ്രാമ പഞ്ചായത്ത് നൽകി വരുന്നു.സൗജന്യ ഭക്ഷ്യ ധാന്യ വിതരണോദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് എ.എച്ച് സലിം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയസിംഹൻ,ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർഎന്നിവർ സംബന്ധിച്ചു.വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷ്യ ധാന്യ കിറ്റ് എത്തിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം പറഞ്ഞു.