നെയ്യാറ്റിൻകര:കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊലീസുകാർക്ക് ഉപയോഗിക്കാനുള്ള മാസ്ക് നെയ്യാറ്റിൻകര വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് അഡ്വ.മഞ്ചവിളാകം ജയൻ നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ് അനിൽകുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് സൗജന്യമായി മാസ്കുകൾ നൽകിയത്.ആവശ്യക്കാർക്ക് മരുന്നുകൾ വീട്ടിൽ എത്തിച്ചു വരുന്നു. സംഘം സെക്രട്ടറി ആർ എസ് പ്രദീപ് സീനിയർ ഫാർമസിസ്റ്റ് ജെറീന തുടങ്ങിയവർ പങ്കെടുത്തു.