നെയ്യാറ്റിൻകര:സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ആഹാരം പാകം ചെയ്ത് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വീടുകളിൽ ആഹാരം വീടുകളിൽ എത്തിച്ചു വരുന്നതായി കെ.ആൻസലൻ എം.എൽ.എ അറിയിച്ചു.മണ്ഡലത്തിലെ നഗരസഭയിലും 5 പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു.അത്യാവശ്യമുള്ളവർ മുനിസിപ്പാലിറ്റിയിലേയും ത്രിതല പഞ്ചായത്തുകളിലെയും ഫോൺ നമ്പറിൽ വിളിച്ചു പറഞ്ഞാൽ ഭക്ഷണം എത്തിക്കും.അത്യാവശ്യക്കാർ മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.