വെള്ളറട:ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇവിടെ നിന്നും തയാറാക്കുന്ന ഭക്ഷണ പൊതികൾ വാർഡ് കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെ നിന്നും വാളന്റിയർമാർ ഭക്ഷണം ആവശ്യമുള്ളവരുടെ സ്ഥലങ്ങളിൽ എത്തിക്കും. 115 പേർക്കാണ് ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണം പാകംചെയ്ത് കഴിക്കാൻ കഴിയാത്തവരും ഭക്ഷണം ലഭിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തവരും പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ. അനിലും സെക്രട്ടറി വി. വിജയകുമാറും അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ 9496040632, 949640633, 9895575586, 8921141215.