വെള്ളറട:വെള്ളറട ഗ്രാമപഞ്ചായത്തിലെ പനച്ചമൂട് മാർക്കറ്റും വെള്ളറട സർക്കാർ ആശുപത്രിയും റോഡുകളും പാറശാല ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്ത മാക്കി.പനച്ചമൂട്ടിൽ റോഡുകൾ അണുവിമുക്തമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി,വൈസ് പ്രസിഡന്റ് സി.ജ്ഞാനദാസ് എന്നിവർ നേതൃത്വം നൽകി.