പാറശാല: കൊറോണ വ്യാപനത്തിനെതിരെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ വാട്സ് ആപ്പിലൂടെ ക്ലാസുകൾ തുടരുന്നു. ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂളിൽ ആണ് എല്ലാവിധ നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ക്ലാസുകൾ തുടരുന്നത്. സ്‌കൂളിലെ എല്ലാ ഡിവിഷനുകൾക്കും പ്രത്യേകം തയ്യാറാക്കിയ വാട്സപ്പ് ഗ്രൂപ്പുകളിലൂടെ രാവിലെ 9.30 ന് തന്നെ ക്ലാസ് തുടങ്ങും. പഠിത്തത്തെ തുടർന്ന് ആ വിഷയത്തിന്റ പരീക്ഷയും അതത് ദിവസങ്ങളിൽ തന്നെ നടത്തി ക്ലാസ് അവസാനിക്കുന്നു. ഇടവേളകളിൽ ഡ്രായിങ്, ക്വിസ്എന്നിവയിലെ മത്സരങ്ങളും നടക്കും. പ്രിൻസിപ്പൽ ദിവസവും ഓൺലൈനിലൂടെ ടീച്ചേഴ്സ് മീറ്റിംഗ് നടത്തി അടുത്ത ദിവസത്തെ ക്ലാസുകൾ ക്രമപ്പെടുത്തും. ആഴചയിൽ ഒരുദിവസം ഓൺലൈനിലൂടെ അദ്ധ്യാപക ട്രെയിനിംഗും നടത്താറുണ്ട്.