വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമപഞ്ചായത്തിൽ ഇനി ആരും വിശന്നിരിക്കേണ്ട. ലോക്ക് ഡൗണിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും കഷ്ടപ്പെടുന്നവർക്കായി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.കീഴായിക്കോണം സ്‌മിത ആഡിറ്റോറിയത്തിൽ ദിവസേന നാനൂറിലധികം പേർക്കുള്ള ഭക്ഷണമൊരുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്,വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാർ,സെക്രട്ടറി അഷറഫ്,അസി.സെക്രട്ടറി സജുകുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ കുടുംബശ്രീ പ്രവർത്തകരാണ് പാചകം ചെയ്യുന്നത്.പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ പഞ്ചായത്തു ശേഖരിച്ച് നൽകും. ആവശ്യക്കാർക്ക് അതത് സ്ഥലത്ത് ഭക്ഷണമെത്തിക്കും.ഇതിനായി ഓരോ വാർഡിലും സന്നദ്ധ പ്രവർത്തനത്തിനായി സേന രൂപീകരിച്ച് പത്തംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഫോൺ: 9496040702, 9496040703, 9567454762.