തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജാശുപത്രിയിലെ 640 കിടക്കകൾ കൊറോണ ചികിത്സിക്കായി വിട്ടുനൽകുമെന്ന് ഡയറക്ടർ ഡോ.ജെ.ബെന​റ്റ് എബ്രഹാം അറിയിച്ചു. 45 പേർക്ക് ഐ സി യു സേവനവും 20 പേർക്ക് വെന്റിലേ​റ്റർ സൗകര്യവും സജ്ജമാക്കും. 340 ഡോക്ടർമാർ, നഴ്സുമാർ , പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തും. മുൻകരുതൽ എന്ന നിലയിൽ 150 കിടക്കകൾ കൊറോണ ബാധിതരെ ചികിത്സിക്കാനായി മാ​റ്റിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അടിയന്തര ചികിൽസ ആവശ്യമുള്ളവരെമാത്രമെ ആശുപത്രിയിൽ അഡ്മി​റ്റ് ചെയ്യുന്നുള്ളു.. മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 450 മുറികളും കൊറോണ ഐസൊലേഷന് വിട്ടു നൽകുമെന്ന് ഡയക്ടർ അറിയിച്ചു.

.