kadakampally

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആനയറ സ്വദേശി ഉഷയ്ക്കാണ് വീട് നൽകിയത്. പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി. ഹണി, ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡന്റ് എൻ. സുബാഷ്, സെക്രട്ടറി എസ്. റഫീക്ക്, മനുലാൽ ബി.എസ് എന്നിവർ പങ്കെടുത്തു.