dgp-loknath-behra

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്നുള്ള പരിശോധനക്കിടെ പലയിടത്തും പൊലീസ് ജനങ്ങളോട്‌ മോശമായി പെരുമാറിയെന്ന പരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പൊലീസിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഇടപെടൽ. ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിൽ പൊലീസിന്റെ ഇടപെടൽ പൊതുവിൽ ഗുണം ചെയ്‌തെങ്കിലും ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇതു പരിശോധിക്കുമെന്നും മുഖ്യമന്ത്റിയും വ്യക്തമാക്കിയിട്ടുണ്ട്.