മരിച്ചവരിൽ രണ്ടു വയസുകാരനും
നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ ഇന്നലെ മരിച്ചു. രാജാക്കമംഗലം സ്വദേശിയായ 66 വയസുകാരൻ, മുട്ടം സ്വദേശി രണ്ട് വയസുകാരൻ, തിരുവട്ടാർ സ്വദേശിയായ 24 വയസുകാരൻ എന്നിവരാണ് മരിച്ചത്.
പനി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളുമായാണ് മൂന്ന് പേരും ആശുപത്രിയിലെത്തിയത്. തിരുനെൽവേലിയിലെ ലാബിൽ അയച്ച ഇവരുടെ സാമ്പിൾ പരിശോധനാ ഫലം ഇന്നു ലഭിക്കും. മരണമടഞ്ഞ യുവാവിന് ന്യൂമോണിയയും വൃദ്ധന് കിഡ്നി രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിൽ 40 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കന്യാകുമാരി ജില്ലയിൽ ആർക്കും സ്ഥിരീകരിച്ചിട്ടില്ല.
|