us

വാഷിംഗ്ടൺ: യു എസിലെ ഡിട്രോയിറ്റ്, ന്യൂ ഓർലിയൻസ്, ചിക്കാഗോ എന്നീ സംസ്ഥാനങ്ങൾ അടുത്ത ആഴ്ചയിലെ വൈറസിന്റെ 'ഹോട്ട് സ്‌പോട്ടുകൾ' ആയിത്തീരാൻ സാദ്ധ്യതയുണ്ടെന്ന് സർജൻ ജനറൽ ഡോ. ജെറോം ആഡംസ് മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ചയിൽ കൂടുതൽ കൊറോണ വൈറസ് കേസുകൾ ഈ സംസ്ഥാനങ്ങളിൽ കാണുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഓരോരുത്തരും അവരവരുടെ കർത്തവ്യം യഥാവിധി നിർവഹിക്കേണ്ടതുണ്ട്. അവരവരുടെ ജീവിതരീതിയെ പിന്തുടർന്ന് ശരിയായ തീരുമാനമെടുക്കാൻ അവർക്ക് കഴിയണം,' അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പുകൾ നൽകിയിട്ടും, രാജ്യത്ത് കൊറോണ വ്യാപനത്തെ നിയന്ത്രിക്കാനായില്ല, എങ്കിലും ശുഭപ്രതീക്ഷയുണ്ടെന്ന് ഡോ. ആഡംസ് പറഞ്ഞു. ഒരു ദശലക്ഷം പരീക്ഷണങ്ങളാണ് ഞങ്ങൾ നടത്തുന്നത്.

അതിന്റെ വിവരങ്ങൾ ഞങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കും. അതിലൂടെ അവർക്ക് ടൈംലൈനിൽ അവർ എവിടെയാണെന്നും, അവർ എന്താണ് ചെയ്യേണ്ടതെന്നും തീരുമാനിക്കാൻ കഴിയും,' അദ്ദേഹം കൂട്ടിച്ചേർത്തു.

യു എസിലെ പല സ്ഥലങ്ങളിലും ഇതുവരെ വൈറസിന്റെ കാഠിന്യം അനുഭവപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

കൂടാതെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ച 15 ദിവസത്തെ നിയന്ത്രണ കാലയളവിനേക്കാൾ കൂടുതൽ സമയം ആവശ്യമായി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് യു എസിൽ 86,000 ത്തിലധികം പേർക്കാണ് വൈറസ് പിടിപെട്ടിരിക്കുന്നത്. 1,300 ൽ അധികം ആളുകൾ മരിച്ചു, 753 രോഗികൾ സുഖം പ്രാപിച്ചു.