mullappally

തിരുവനന്തപുരം : കടയ്ക്ക് മുന്നിൽ നിന്നവരെ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കണ്ണൂർ എസ്.പി പരസ്യമായി ഏത്തമിടീപ്പിച്ച നടപടി പ്രാകൃതവും മനുഷ്യത്വരഹിതവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
കോളനി വാഴ്ചകാലത്ത് ബ്രിട്ടീഷ് പൊലീസ് പോലും കാണിക്കാത്ത നടപടിയാണ് എസ്.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
മാനവികതയുടെ മുഖം നഷ്ടമായ പൊലീസുദ്യോഗസ്ഥർ സേനയ്ക്ക് തന്നെ അപമാനമാണ്. സൗഹൃദ പൊലീസ് എന്നത് അധരവ്യായാമം മാത്രമായി. നിയമം കൈയിലെടുക്കുന്ന ഉദ്യോഗസ്ഥൻ,​ അത് എത്ര ഉന്നതനായാലും ജനാധിപത്യ സംവിധാനത്തിൽ വച്ചു പൊറുപ്പിക്കാനാവില്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ സാംസ്കാരിക കേരളം തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.