തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായവർക്കായി ബോർഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു
. ടേബിൾ 1 വിഭാഗത്തിലെ സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് ബസ് തൊഴിലാളികൾക്ക് 5000 രൂപ,
ടേബിൾ 2 ലെ ഗുഡ്സ് വെഹിക്കിൾ തൊഴിലാളികൾക്ക് 3500 രൂപ, ടേബിൾ 3 ലെ ടാക്സി കാർ, ഓമ്നി വാൻ തൊഴിലാളികൾക്ക് 2500 രൂപ, ടേബിൾ 4 ലെ ആട്ടോറിക്ഷ, ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ എന്നിങ്ങനെ തിരിച്ചടയ്ക്കേണ്ടാത്ത വായ്പയായി അദിക്കും. 9.60 ലക്ഷം തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുകൂടാതെ പദ്ധതിയിൽ നിന്ന് പെൻഷൻ പറ്റിയ അംഗങ്ങൾക്ക് ഏപ്രിൽ മാസം വരെയുള്ള പെൻഷനും നൽകും.