വെഞ്ഞാറമൂട് :കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യദ്ധന് പരിക്കേറ്റു.പാറയ്‌ക്കൽ സ്വദേശി കൃഷ്ണൻ ആശാരിക്കാണ് (73) പന്നിയുടെ കുത്തേറ്റ് ആറ് തുന്നലുകളിട്ടത്. ഇന്നലെ വെെകിട്ട് കൃഷി സ്ഥലത്തേക്ക് പോയപ്പോഴായിരുന്നു ആക്രമണം.പാറയ്ക്കൽ, മുണ്ടയ്‌ക്കൽവാരം,ആലിയാട് പ്രദേശങ്ങളിൽ കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.