കോവളം:വിഴിഞ്ഞത്ത് പച്ചക്കറിയ്‌ക്ക് അമിത വില ഈടാക്കുന്നതായി പരാതി.വിഴിഞ്ഞം-തിരുവനന്തപുരം റോഡിലെ കടകളാണ് 15 മുതൽ 20 രൂപ വരെ അധികം ഈടാക്കുന്നത്.പൂഴ്‌ത്തി വയ്പ്പും അമിതവിലയും ഇൗടാക്കരുതെന്ന സർക്കാർ നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് ഇവർ കൊള്ള ലാഭം കൊയ്യുന്നത്. മിക്ക കടകളും ലെെൻസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.കഴിഞ്ഞ ദിവസം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും വീണ്ടും വില ഉയർത്തിയെന്നും നാട്ടുകാ‌ർ പറയുന്നു.