തിരുവനന്തപുരം: അവശ്യ സർവീസായ പത്രവിതരണം ആരും തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ചില റസിഡന്റ്സ് അസോസിയേഷനുകൾ വിലക്കുന്നതായി പരാതി ഉയരുന്നുണ്ട്. പത്രവിതരണവുമായി എല്ലാവരും സഹകരിക്കണം
ജില്ലകളിലെ വാർത്താസമ്മേളനങ്ങളിൽ സുരക്ഷാക്രമീകരണം വേണം. ശാരീരിക അകലം പാലിക്കണം.
പത്രവിതരണക്കാരെ പൊലീസ് തടയില്ലെന്നും പരാതികളുണ്ടെങ്കിൽ പ്രത്യേകം നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.