തിരുവനന്തപുരം: ഇന്നലെ ജില്ലയിൽ പുതുതായി രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ 21ന് യു.കെയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടാമത്തെയാൾ 21ന് ദുബായിൽ നിന്നെത്തിയതാണ്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ

വാർഡിലായിരുന്നു. ഇന്നലെ ജില്ലയിലെ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി 29 പേരെ പ്രവേശിപ്പിച്ചു. 21പേരെ ഡിസ്ചാർജ് ചെയ്‌തു. ഇന്നലെ പുതുതായി 7,072 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 17,794പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 45 പേരും ജനറൽ ആശുപത്രിയിൽ 22 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 9 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ 9 പേരും കിംസ് ആശുപത്രിയിൽ 4 പേരും അനന്തപുരി ആശുപത്രിയിൽ 3 പേരും എസ്.യു.ടി ആശുപത്രിയിൽ 12 പേരും ഉൾപ്പെടെ 109 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 33 സാമ്പിളുകൾ പുതുതായി പരിശോധനയ്ക്ക് അയച്ചു. ആകെ അയച്ച 1255 സാമ്പിളുകളിൽ 1105 പരിശോധനാഫലം ലഭിച്ചു, ഇന്നലെ ലഭിച്ച 160 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 108 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 42 പേരെയും വിമെൻസ് ഹോസ്റ്റലിൽ 43 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 44 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 15 പേരെയും വിഴിഞ്ഞം സെന്റ് മേരീസിൽ 28 പേരെയും താമസിപ്പിച്ചിട്ടുണ്ട്. പുല്ലുവിള ലിയോ തേർട്ടീന്ത് സ്‌കൂളിൽ 61 പേരെയും പൊഴിയൂർ എൽ.പി.സ്‌കൂളിൽ 150 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്.