corna-

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹവ്യപനം തടയാൻ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേഗത്തിൽ ഫലം അറിയാൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉടൻ തുടങ്ങും.നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഓൺലൈൻ കൗൺസലിംഗ് നൽകും.

നടപടികൾ

# റസ്പറേറ്ററുകൾ വെൻറിലേറ്ററുകൾ ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാകവചങ്ങൾ, മാസക്സിജൻ സിലിണ്ടർ എന്നിവയുടെ നിർമ്മാണത്തിന് നീക്കം

#കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്. വൻകിട ചെറുകിട വ്യവസായ ശാലകൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കിയാണ് നടപ്പാക്കുന്നത്. മോഡലുകൾ വികസിപ്പിക്കാൻ ഫാബ് ലാബിനൊപ്പം വി.എസ്.എസ്.സിയുടെ സൗകര്യങ്ങളും ഉപയോഗിക്കും.

# ഉപകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് കഞ്ചിക്കോട് വ്യവസായ സംരംഭകരുടെ ക്ലസ്റ്ററുകൾ ആരംഭിക്കും.

ആശയങ്ങൾ തേടി

ബ്രേക് കൊറോണ

# കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ന്യൂതന ആശയങ്ങൾ സമർപ്പിക്കാൻ ബ്രേക് കൊറോണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

# സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ breakcorona.in എന്ന വെബ്സൈറ്റ് ആരംഭിച്ചു.

# നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണ നൽകൽ, സമൂഹവ്യാപനം തടയൽ, മാസ്ക്, കൈയുറകൾ എന്നിവയുടെ ഉത്പാദനം ലോക്ഡൗൺകാലത്ത് തൊഴിൽ അവസരങ്ങളും വരുമാനമാർഗം ഉണ്ടാക്കൽ എന്നിവ സംബന്ധിച്ച ന്യൂതന ആശയങ്ങൾ സമർപ്പിക്കാം.