തിരുവനന്തപുരം : കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജന സമ്പർക്കം കുറയ്ക്കുന്നതിനുമായി 31വരെ നിറുത്തിവച്ചിരുന്ന രജിസ്‌ട്രേഷൻ വകുപ്പിന്റെ പ്രവർത്തനങ്ങൾ ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14വരെ പുനരാരംഭിക്കാൻ കഴിയില്ലെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഭൂമിയുടെ ന്യായവില വർദ്ധന ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കിയാൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ കക്ഷികൾക്ക് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകും. നിലവിലെ സാഹചര്യം പരിഗണിച്ച് ന്യായവില വർദ്ധന നടപ്പാക്കുന്നത് മേയ് 15ന് ശേഷമായിരിക്കും.
രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അണ്ടർവാല്യുവേഷൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ചാരിറ്റബിൾ സൊസൈറ്റികളുടെ കുടിശിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി എന്നിവ സെപ്തംബർ 30 ആയി ദീർഘിപ്പിച്ചു.