തിരുവനന്തപുരം:ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി.
അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ കിച്ചണുകളിൽ അനുവദിക്കൂ
ഭക്ഷണം പാകം ചെയ്യുന്നവർക്കും കോഡിനേറ്റർക്കും മാത്രമേ അടുക്കളയിൽ പ്രവേശനം ലഭിക്കൂ
ആൾക്കൂട്ടം ഒരു കാരണവശാലും ഉണ്ടാകരുത്
ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ അടുക്കളകളിൽ ഒരുക്കണം
ഇവിടെ എത്തുന്നവർ കൈകൾ വൃത്തിയാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം
ഇവിടെ പ്രവർത്തിക്കുന്നവർ പൂർണ ആരോഗ്യവാന്മാരാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പ് വരുത്തണം
നിശ്ചിത സമയക്രമത്തിലാകണം കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം
സമയനിഷ്ഠ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണം
ഭക്ഷണം തയ്യാറാക്കുമ്പോഴും വിതരണ സമയത്തും മറ്റുള്ളവരുടെ സാമിപ്യം ഒഴിവാക്കണം
നിശ്ചിത അളവ് ഭക്ഷണം കോ ഒാർഡിനേറ്റർമാർ ഉറപ്പാക്കണം
മതസംഘടനകളുടെയോ രാഷ്ട്രീയ സംഘടനകളുടെയോ അടിസ്ഥാനത്തിൽ ഇത്തരം ഭക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല
നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ചുമതലയുള്ള പൊലീസ് മേധാവികൾ ഉറപ്പാക്കണം