തിരുവനന്തപുരം: ലോക്ക് ഡൗൺ സാഹചര്യത്തിൽ തപാൽ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, തപാൽ ഇൻഷ്വറൻസ് പ്രീമിയം പേയ്‌മെന്റ്, രജിസ്‌ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്ട്രോണിക് മണി ഓർഡർ എന്നീ സേവനങ്ങൾ പോസ്റ്റ് ഓഫീസ് ഓൺ വീൽസ് വഴി ലഭ്യമാണ്.
ഹെഡ് പോസ്റ്റ് ഓഫീസുകളും മുഖ്യ തപാൽ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ആരംഭിച്ചത്.നാളെ മുതൽ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജില്ലകളിൽ സജീവമാകും.