ദുബായ്: യു.എ.ഇയിൽ 23 ഇന്ത്യാക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഗൾഫിൽ പുതുയായി രോഗം ബാധിച്ചവരുടെ കണക്ക് ഇങ്ങനെയാണ്. ഖത്തറിൽ 13 ഒമാനിൽ 22 കുവൈറ്റിൽ 10 ബഹ്‌റൈനിൽ 7പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാൻ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി വെളിപ്പെടുത്തിയത് ആശങ്കക്കിടയാക്കി. ഗൾഫിന് പുറമെ ഇറാൻ ഉൾപ്പടെ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. യു.എ.ഇയിൽ സമഗ്ര അണുനശീകരണ യജ്ഞം അവസാനഘ'ത്തിലാണ്. അടിയന്തരാവശ്യങ്ങൾക്ക് അനുമതി നേടാതെ റോഡിൽ ഇറങ്ങുന്നത് സർക്കാർ വിലക്കിയിട്ടുണ്ട്. നിർദ്ദേശം മറികട് റോഡിലിറങ്ങിയ നൂറുകണക്കിന് വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു.
യു.എ.ഇയിൽ എല്ലാ സ്ഥാപനങ്ങൾക്കും വർക്ക് അറ്റ് ഹോം പദ്ധതി പ്രഖ്യാപിച്ചതോടെ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി. കുവൈറ്റിൽ ടാക്സി സർവീസുകളും അനിശ്ചിതകാലത്തേക്ക് നിറുത്തി. കുവൈറ്റിൽ പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാർക്ക് ഗുണം ചെയ്യും. സന്ദർശക വിസാ കാലാവധി തീർന്നവർക്ക് ഒമാൻ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. ഖത്തറിൽ ഭക്ഷ്യസ്ഥാപനങ്ങൾ, ഫാർമസികൾ ഒഴികെ സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനം. കുവൈറ്റിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ലംഘിച്ച നിരവധി പേർക്കെതിരെ നിയമനടപടി ആരംഭിച്ചു.