lpg

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് ദൗർലഭ്യം ഉണ്ടാവില്ലെന്ന് പ്രമുഖ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. പാചകവാതക സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്തും.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പാചകവാതക വിതരണം തുടങ്ങി അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെയാണ് പാചകവാതക വിതരണം സാധാരണ നിലയിൽ നടക്കുമെന്ന് ഐ.ഒ.സി അറിയിച്ചത്. ഉപഭോക്താക്കൾക്ക് പാചകവാതകം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും ഐ.ഒ.സി വ്യക്തമാക്കി.