നെടുമങ്ങാട് :വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന് മരുന്നെത്തിച്ചു കൊടുത്ത് ഡി. വൈ.എഫ്.ഐ പ്രവർത്തകർ താങ്ങായി.വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന ചുള്ളിമാനൂർ ആരണ്യയിൽ എസ്.സജിതിനാണ് (39) യുവാക്കൾ രക്ഷകരായത്.ഒരു വർഷം മുമ്പ് എറണാകുളം ലേക് ഷോർ ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്.അവശ്യം വേണ്ട മരുന്നുകൾ അതതു മാസങ്ങളിൽ എറണാകുളത്തു പോയി വാങ്ങുകയോ കൊറിയറിൽ വരുത്തിക്കുകയോ ചെയ്യും.കൊറോണയെ തുടർന്ന് കൊറിയറും അനുബന്ധ സംവിധാനങ്ങളും മുടങ്ങി.നേരിട്ടുപോയി വാങ്ങാൻ തയ്യാറാകുമ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ സജിത് ഹെല്പ് ലൈൻ നമ്പരിൽ ബന്ധപ്പെടുകയായിരുന്നു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷിന്റെ നേതൃത്വത്തിൽ ഏറണാകുളത്ത് നിന്ന് മരുന്ന് ശേഖരിച്ച് അന്നുതന്നെ സജിത്തിന്റെ വീട്ടിൽ എത്തിച്ചു.ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖലാ കമ്മിറ്റി അംഗം അനന്ത കൃഷ്ണൻ,സജിതിന്റെ വീട്ടിലെത്തി മരുന്നു പായ്ക്കറ്റ് കൈമാറി.