നെടുമങ്ങാട് : ലോക്ക് ഡൗൺ കാലം മാസ്ക് നിർമ്മാണത്തിനു വിനിയോഗിച്ച് വെമ്പായം ഗ്രാമപഞ്ചായത്തിലെ വനിതാ അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും മാതൃകയാകുന്നു.പഞ്ചായത്ത് പ്രത്യേകം സജ്ജീകരിച്ച കെട്ടിടത്തിലാണ് മാസ്ക് നിർമ്മിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് സീനത്തു ബീവി,വൈസ് പ്രസിഡന്റ് എ.ഷീലജ,ബി.എസ് ചിത്രലേഖ,കണക്കോട് ഭുവനചന്ദ്രൻ,ശാന്തകുമാരി ,നജുമ,സി.ഡി.എസ് ചെയർപേഴ്സൺ ശോഭന ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മാസ്ക് നിർമ്മാണം.