നെടുമങ്ങാട് :ലോക്ക് ഡൗണിനെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ നെടുമങ്ങാട്ടെ മലയോര വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും കണ്ടെത്താൻ തഹസിൽദാറുടെയും താലൂക്ക് സപ്ലൈ ഓഫീസറുടെയും നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.അവശ്യ സാധനങ്ങൾ വില കൂട്ടി വിറ്റവരെ കൈയോടെ പിടികൂടിയ സംഘം കടയുടമകൾക്ക് നോട്ടീസ് നൽകി.വരും ദിവസങ്ങളിലും താലൂക്കിലാകെ കർശന പരിശോധന നടക്കുമെന്ന് അധികൃതർ അറിയിച്ചു.നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാർ,താലൂക്ക് സപ്ലൈ ഓഫീസർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.