നെടുമങ്ങാട് :കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സന്നദ്ധ സേനയിൽ ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ 9 മേഖലാ കമ്മിറ്റികളിൽ നിന്നും പ്രവർത്തകർ പേര് രജിസ്റ്റർ ചെയ്തതായി സെക്രട്ടറി എൽ.എസ് ലിജുവും പ്രസിഡന്റ് എസ്.കവിരാജും അറിയിച്ചു.നഗരസഭയ്ക്ക് പുറമെ,ആനാട് ,പനവൂർ ,വെമ്പായം ഗ്രാമ പഞ്ചായത്തുകളിലും ഓരോ വാർഡുകളിലും ആവശ്യമായ സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് അധികൃതർക്ക് നൽകി.കേരള സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിലും ഓൺലൈനായും പ്രവർത്തകർ പങ്കാളികളാണെന്നും ഭാരവാഹികൾ പറഞ്ഞു.