നെയ്യാറ്റിൻകര: മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനം ആരംഭിച്ചു.സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പാകം ചെയ്ത ആഹാരമാണ് കഴിഞ്ഞ ദിവസം വീടുകളിൽ എത്തിച്ചത്. ഇന്നലെ നെയ്യാറ്റിൻകര നഗരസഭ- 300,തിരുപുറം പഞ്ചായത്ത്- 100,അതിയന്നൂർ പഞ്ചായത്ത്- 286,ചെങ്കൽ പഞ്ചായത്ത്- 275,കാരോട് പഞ്ചായത്ത്- 324, കുളത്തൂർ പഞ്ചായത്ത്- 331 എന്നിങ്ങനെ നെയ്യാറ്റിൻകര മണ്ഡലത്തിൽ ആകെ 1616 പേർക്കാണ് ഇന്നലെ ഭക്ഷണം എത്തിച്ചത്. കമ്മ്യൂണിറ്റി കിച്ചന്റെ ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ മേധാവികളെ ഫോണിൽ വിളിച്ചാൽ ഭക്ഷണം എത്തിക്കും.