വിതുര:പനക്കോട് സർവീസ് സഹകരണബാങ്ക് നടത്തിവരുന്ന കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മലയടി പ്രൈമറി ഹെൽത്ത്‌ സെന്ററിൽ 500 മാസ്കുകൾ വിതരണം നടത്തി.ബാങ്ക് പ്രസിഡന്റും സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിറിയുമായ മലയടി എസ്.എസ്.പ്രേംകുമാർ,മലയടി ആശുപത്രിമെഡിക്കൽ ഓഫീസർ ഡോ.കണ്ണൻനായർക്ക് മാസ്കുകൾ കൈമാറി.ബാങ്ക് സെക്രട്ടറി സി.ബി.ചന്ദ്രബോസ്,ജില്ലാ ഹെൽത്ത്‌ ഓഫീസർ ഡോ.ടി.വി.അഭയൻ,വിജയകുമാർ,അഭിലാഷ്,ബാദുഷ എന്നിവർ പങ്കെടുത്തു.