വിതുര. ലോക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ 25പേർക്കെതിരെ വിതുര പൊലീസ് കേസെടുത്തു. ബൈക്കിൽ കറങ്ങി നടന്ന 15യുവാക്കളുടെ പേരിലും,ചായ കടകൾ തുറന്നതിന് അഞ്ചു പേർക്കെതിരെയും, കൂട്ടം കൂടി നിന്ന അഞ്ചു പേർക്കെതിരെയുമാണ് കേസ് . സാധനങ്ങൾ വാങ്ങുവാൻ എന്നപേരിൽ അനവധി യുവാക്കൾ ബൈക്കുകളിൽ കറങ്ങുന്നുണ്ട്. പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും കല്ലാർ, ബോണക്കാട്, പേപ്പാറ വന മേഖലയിൽ നിരവധി യുവാക്കൾ പൊലീസിനെ വെട്ടിച്ചെത്തുന്നുണ്ട്. ഇവരെ പിടികൂടാൻ പരിശോധന ശക്തിപ്പെടുത്തുമെന്ന് വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത്‌ അറിയിച്ചു.