മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ 1157 പേർ കൊറോണ നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ് സുരേന്ദ്രനും അറിയിച്ചു.ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ പുതുതായി 12 പേരുൾപ്പെടെ 273 പേരും,കിഴുവിലത്ത് പുതുതായി 5 പേരും,ക്വാറന്റൈ്യ്ൻകഴിഞ്ഞ ഒരാളിനെ ഒഴിവാക്കി 256 പേരും,കടയ്ക്കാവൂർ പുതിയ 9 പേരുൾപ്പെടെ 242 പേരും,മുദാക്കലിൽ നിലവിലുള്ളതിൽ മാറ്റമില്ലാതെ 142 പേരും,അഞ്ചുതെങ്ങിൽ - പുതിയ രണ്ടു പേരും ക്വാറന്റെ്യ്ൻ കഴിഞ്ഞ രണ്ടു പേരെ ഒഴിവാക്കി 132 പേരും,വക്കം പുതിയ 8 പേരെ ഉൾപ്പെടുത്തിയും ക്വാറന്റൈ്യ്ൻ കഴിഞ്ഞ 5 പേരെ ഒഴിവാക്കി 112 പേരും ഉൾപ്പെടെ 1157 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.