ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് എ.ഐ.വൈ.എഫ് ഉഴമലയ്ക്കൽ മേഖലാ കമ്മിറ്റി ശേഖരിച്ച ഉൽപ്പന്നങ്ങൾസി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീമിന് കൈമാറി.എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ് ലാൽ,എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി അമൽ കുമാർ,മണ്ഡലം കമ്മിറ്റിയംഗം ഷൈൻ കുമാർ,പഞ്ചായത്ത് മെമ്പർ മനിലാ ശിവൻസി,പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഹരികുമാർ,സിജു മരങ്ങാട്,വിശ്വാനാഥൻ,ശ്രീരാഗ് തുടങ്ങിയവർ പങ്കെടുത്തു.