വർക്കല:ലോക്ക് ഡൗൺ വേളയിൽ കച്ചവടസ്ഥാപനങ്ങളിൽ അമിത വില ഈടാക്കിയ സ്ഥാപനങ്ങളിൽ താലൂക്ക് സപ്ലൈഓഫീസർ എ.രാജിവിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി.പുന്നമൂട് ,ചാവർകോട് ,പാളയം കുന്ന് ,മുത്താന ഭാഗങ്ങളിലുള്ള 21 കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.പച്ചക്കറിക്ക് അമിത വില ഈടാക്കിയ പാളയംകുന്നിലെ മണപ്പുറം വെജിറ്റബിൾസ് ,ഹാഷിം കുല കട ആൻഡ് വെജിറ്റബിൾസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.വിലവിവര പട്ടിക പ്രദർശിപ്പിക്കാതെയും ഉപഭോക്താക്കൾക്ക് ബില്ല് നൽകാതെയും വില്പന നടത്തിയ മുത്താനയിലെ എം.ജെ സ്റ്റോർ ,ചാവർകോടിലെ വെറൈററ്റി വെജിറ്റബിൾസ് ,ആശാരി മുക്കിലെ തെക്കുംകര വെജിറ്റബിൾസ് എന്നീസ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.കുപ്പിവെളളത്തിന് അമിതവില ഈടാക്കിയ ചാവർകോട് എസ്.എസ് സൂപ്പർ മാർക്കറ്റിനെതിരെ കേസെടുത്തു.നിശ്ചയിച്ച വിലയേക്കാൾ കൂടിയ വിലയിൽ പുന്നമൂട്ടിലെ ശിവ സൂപ്പർ മാർക്കറ്രിന് സാധനങ്ങൾ നൽകിയ ലക്ഷ്മി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനെതിരെ അവശ്യ സാധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് കളക്ടർക്ക് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.