കാട്ടാക്കട:ലോക് ഡൗണിന്റെ സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന അക്ഷര സ്നേഹികൾക്കായി മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരങ്ങളും വീട്ടിലെത്തിക്കും.ഗ്രന്ഥശാലയുടെ രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കായാണ് 'വായനക്കാലം' എന്നപേരിൽ പുതിയ പദ്ധതി നടപ്പാക്കുന്നത്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.ഗ്രന്ഥശാലയിൽ അംഗത്വമില്ലാത്തവർക്കും പുസ്തകങ്ങൾ നൽകും.ഒരാഴ്ചയ്ക്കുള്ളിൽ പുസ്തകങ്ങൾ തിരികെ നൽകണം.പുസ്തകങ്ങൾ അണുവിമുക്തമാക്കിയ ശേഷം മാത്രമേ തിരിച്ചെടുക്കുകയുള്ളൂവെന്ന് ഗ്രന്ഥശാലാ സെക്രട്ടറി അറിയിച്ചു. ബാലസാഹിത്യ പുസ്തകങ്ങൾ വായിച്ച ശേഷം 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആസ്വാദന കുറിപ്പുകളും തയ്യാറാക്കി നൽകിയാൽ മികച്ച ആസ്വാദനക്കുറിപ്പിന് ഗ്രന്ഥശാല ബാലവേദി സമ്മാനം നൽകും.ആവശ്യമായ പുസ്തകങ്ങൾ നേരിട്ടും വാട്ട്സ് ആപ്പിലൂടെയും ആവശ്യപ്പെടാം.ഫോൺ:9446275 112,9544917693,93834 90951,97447 14807.