വർക്കല:മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) വർക്കല ഏരിയാ കമ്മിറ്റി സമാഹകരിച്ച ഭക്ഷ്യ ധാന്യ കിറ്റുകൾ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എഫ്. നഹാസ് നിർദ്ധന കുടുംബങ്ങൾക്ക് നൽകി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം.എം. ഫാത്തിമ , ജില്ലാ വൈസ് പ്രസിഡന്റ് എം.എ. സലിം, അസ്ലാം കുട്ടി, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിഹാസ് വഹാബ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ മുജീബ്, ജയൻ, ഹാരിസ്, കോ ഓർഡിനേറ്റർ എൻ.എഫ്. ഫാഹദ് എന്നിവർ സംബന്ധിച്ചു.