police

വെഞ്ഞാറമൂട്: കൊറോണക്കാലത്തും അന്നം മുട്ടിയവർക്ക് ഭക്ഷണപ്പൊതിയുമായി വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. കൊറോണ വ്യാപനത്തെ തുടർന്ന് നാടും നഗരവും അടച്ചു പൂട്ടിയപ്പോൾ വഴിയാധാരമായവരെ ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂടിന്റെ സഹായത്തോടെ കണ്ടെത്തിയായിരുന്നു ഭക്ഷണ വിതരണം നടത്തിയത്. ജനമൈത്രി പൊലീസിന്റെ സഹാത്തോടെ ഭക്ഷണപ്പൊതികൾ എത്തിച്ചാണ് വിതരണം നടത്തുന്നത്. ലോക്ക്ഡൗണിൽ ജോലി സ്ഥലങ്ങളിൽ കുടുങ്ങിപ്പോയവർക്കും, അന്യദേശ തൊഴിലാളികൾക്കും, തെരുവിൽ ജീവിക്കുന്നവർക്കും ഭക്ഷണപ്പൊതികൾ എത്തിച്ചു. ബീറ്റ് ഓഫീസർമാരായ ഷാജിൻ, സുനീർ തുടങ്ങിയവർ അദ്ദേഹത്തിന് പിൻതുണയുമായി ഒപ്പം ഉണ്ട്.