italy

റോം: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 889. ഇതോടെ കൊറോണ വൈറസ് കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 10,024 ആയി. കഴിഞ്ഞ ദിവസം 5,974 പേരുടെ ഫലമാണ് ഇന്നലെ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 92,472 ആയി. 12,384 പേർക്ക് രോഗം ഭേദമായി. ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. വെള്ളിയാഴ്ച മാത്രം 969 പേർ ഇറ്റലിയിൽ മരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം 2,520 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സാഹചര്യം വഷളാകുന്നതോടു കൂടി ഏപ്രിൽ 3ൽ നിന്നും ഏപ്രിൽ 18 വരെ ലോക്ക്ഡൗൺ തുടരുമെന്ന് ഇറ്റാലിയൻ ഗവൺമെന്റ് അറിയിച്ചു.