വെഞ്ഞാറമൂട്:അന്യസംസ്ഥാന തൊഴിലാളിക്ക് തുണയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ.വെമ്പായത്തിന് സമീപം കൊപ്പത്ത് അവശനായി തളർന്ന് കിടന്ന അന്യസംസ്ഥാന തൊഴിലാളി ബുദ്ധം സിംഗിനെയാണ് ഡി.വൈ.എഫ്.ഐ മാണിക്കൽ മേഖല കമ്മിറ്റിയും സി.പി.എം പ്രവർത്തകരും ചേർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.ഭക്ഷണവും വെള്ളവും കിട്ടാതെ തളർന്ന് കിടക്കുകയായിരുന്നു.മാണിക്കൽ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചൻ മുഖേനയുള്ള ഭക്ഷണ വിതരണത്തിനു ശേഷം മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ശ്രദ്ധയിൽ ഇയാൾപ്പെടുകയായിരുന്നു.തുടർന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സജീവ് കോലിയക്കോട്,മേഖല പ്രസിഡന്റ് അൽത്താജ്,എ നൗഷാദ്,മുനീർ,ഷിഹാസ് ബാബു,നിബിൻ ഷാ, സുനിൽ തുടങ്ങിയവർ ചേർന്ന് ഇയാളുടെ മുടി വെട്ടി കുളിപ്പിക്കുകയും ഇയാൾക്ക് ഭക്ഷണം നൽകുകയും ചെയ്തു.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് സുജാതയെ വിവരമറിയിക്കുകയും ചെയ്തു.പ്രസിഡന്റ് അറിയിച്ചതനുസരിച്ച് ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകുകയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേയ്ക്ക്മാറ്റുകയുമായിരുന്നു.