തിരുവനന്തപുരം: കൊറോണ ലക്ഷണമുള്ളവരെ താമസിപ്പിക്കാനായി കാസർകോട്ടെ എൻമഗജെ പഞ്ചായത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിർമിച്ച 36 വീടുകൾ വിട്ടുനൽകി. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പണികഴിപ്പിച്ച വീടുകളാണ്, പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ അഭ്യർത്ഥനപ്രകാരം ഐസൊലേഷൻ ബ്ലോക്കാക്കി മാറ്റുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീടുകൾ നിർമ്മിക്കാൻ സായ് ട്രസ്റ്റിന് സർക്കാർ കൈമാറിയ അഞ്ച് ഏക്കറിലാണ് ഈ വീടുകൾ.