നെയ്യാറ്റിൻകര:എൻ.എസ്.എസ് കരയോഗപരിധിയിൽ കൊറോണ രോഗ ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആയിട്ടുള്ള സമുദായ അംഗങ്ങൾ ഭക്ഷണം മറ്റ് അവശ്യ സേവനങ്ങൾ ഇവക്കായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അവരെ സഹായിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ തത്കാലം ഉപയോഗപ്പെടുത്തണമെന്ന് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അഭ്യർത്ഥിച്ചു.പരിഹരിക്കാൻ കഴിയാതെ വന്നാൽ എൻ.എസ്.എസ് താലൂക്ക് യൂണിയനെ വാട്ട്സാപ്പ് മുഖേനയോ യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി,മേഖല കൺവീനർ എന്നിവരുടെ ഫോൺ വഴിയോ അറിയിക്കാവുന്നതാണ്.