abhinave

കഴക്കൂട്ടം: പ്രളയകാലത്ത് എന്നപോലെ ഈ കൊറോണകാലത്തും പാവപ്പെട്ടവർക്ക് കൈതാങ്ങാവാൻ മുതിർന്നവർക്കൊപ്പം കുരുന്നുകളും രംഗത്ത്. ലോക്ക് ഡൗണിന്റെ ഭാഗമായി സഹായങ്ങൾ ശേഖരണത്തിലേക്ക് കുഞ്ഞു സഹോദരങ്ങളായ ചേട്ടനും അനുയത്തിയും പങ്കുചേ‌ർന്നത് ശ്രദ്ധേയമായി. പള്ളിപ്പുറം ചി​റ്റൂപറമ്പിൽ അമ്പാടിയിൽ വീട്ടിൽ വിനോദിന്റെയും കണിയാപുരം യു.പി.എസ് സ്‌കൂളിലെ അദ്ധ്യാപികയായ രചനയുടെയും മക്കളായ അഭിനവ്, അഭിനയ എന്നിവരാണ് അക്വേറിയം വാങ്ങാനായി ശേഖരിച്ച കായികുടുക്ക സമ്പാദ്യമാണ് പള്ളിപ്പുറം വാർഡ് മെമ്പർ കെ. വിജയകുമാറിന് കൈമാറിയത്. അഭിനയ അങ്കണവാടിയിലും അഭിനവ് തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.