18 പേരും വിദേശത്ത് നിന്നെത്തിയവർ
വൈറസ് ബാധിതർ 181
നിരീക്ഷണത്തിൽ 1,41,211പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ വിവിധ ജില്ലകളിലായി 20 പേർക്ക് ഇന്നലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ ആരോഗ്യപ്രവർത്തകനാണ് രോഗബാധയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോട്ടയത്തെ ആരോഗ്യപ്രവർത്തകയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗബാധിതരായ 20 പേരിൽ 18 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശിയായ 68 കാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ.സി.യുവിലാണ്.
സംസ്ഥാനത്ത് ഇതോടെ രോഗബാധിതരായി 181പേരാണ് ആശുപത്രികളിൽ കഴിയുന്നത്. രോഗമുക്തി വന്നവർ