വർക്കല : വെട്ടൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ. അസിം ഹുസൈൻ പുത്തൻചന്ത ആനന്ദ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.വെട്ടൂർ പഞ്ചായത്തിലെ 14 വാർഡുകളിലായി 150 പേർക്ക് ഉച്ചഭക്ഷണം നൽകി.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജി,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രശോഭന,പഞ്ചായത്ത് മെമ്പർമാരായ ബിന്ദു, നിസ അലിയാർ,നാസിമുദീൻ,നിഹാസ്,പഞ്ചായത്ത് സെക്രട്ടറി ഷാനികുമാർ ഹെൽത്ത് ഇൻസ്‌പെക്ടർ അശോകൻ എന്നിവർ നേതൃത്വം നൽകി.