നെടുമങ്ങാട് :ജില്ലാ ആശുപത്രി കെട്ടിടങ്ങളും പരിസരവും നെടുമങ്ങാട് അഗ്നിശമനസേന ജീവനക്കാർ അണുവിമുക്തമാക്കി . വിവിധ വാർഡുകളിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് താത്കാലിക വാർഡൊരുക്കി മാറ്റിയ ശേഷമാണ് വാർഡുകളും ബാത്ത്റൂമുകളുമടക്കം ക്ളോറിനേഷൻ ചെയ്‌തത്.ഡയാലിസസ് വാർഡ്, ഒ.പി വിഭാഗം,ലാബുകൾ,ഓപ്പറേഷൻ തിയേറ്ററുകൾ,ആശുപത്രി പരിസരം,കൊറോണ നിരീക്ഷണ വാർഡ് എന്നിവയാണ് ശുചീകരിച്ചത്.സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായർ,അനിൽകുമാർ,സതികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പകൽ മുഴുവൻ നീണ്ടുനിന്ന ശുചീകരണം നടന്നത്.പബ്ലിക് ഹെൽത്ത് നഴ്സ് ലതയുടെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരും സഹായത്തിനുണ്ടായിരുന്നു.