പിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. ഈ ലക്ഷണങ്ങളുള്ളവർക്ക് ശാസ്ത്രീയ ചികിത്സയാണ് നൽകേണ്ടത്. വീട്ടിൽ വച്ചോ ആശുപത്രിയിൽ പ്രവേശിപ്പിച്ചോ മരുന്നുകൾ നൽകിവേണം ചികിത്സിക്കേണ്ടത്. അതിനുപകരം ഇത്തരം ആൾക്കാർക്ക് മദ്യം നൽകുന്നത് അംഗീകരിക്കാനാകില്ല.
മദ്യം നൽകുന്നതിന് കുറിപ്പടിയെഴുതുന്നതിനുള്ള നിയമപരമായ ബാദ്ധ്യതയും ഡോക്ടർമാർക്കില്ല. മദ്യ കുറിപ്പടി എഴുതി നൽകുന്നത് ലൈസൻസ് റദ്ദാകുന്നതിനും കാരണമാകുമെന്നും ഐ. എം. എ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ്, സെക്രട്ടറി ഡോ. ഗോപി കുമാർ എന്നിവർ അറിയിച്ചു.